
ഒഡീഷയിലെ കട്ടക്കിലാണ് നാട്ടിലിറങ്ങിയ കാട്ടാനയ്ക്കൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാവ് കാട്ടാനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടത്. വനാതിര്‍ത്തിയിലുള്ള ഗ്രാമത്തിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ ഓടിക്കാന്‍ വനപാലകരും നാട്ടുകാരും ശ്രമിക്കുന്നതിനിടയിലായിരുന്നു സംഭവം.സുന്ദര്‍ഘട്ടില്‍ ജോലി ചെയ്യുന്ന അശോക് ഭാരതി ജോലിയാവശ്യവുമായി ബന്ധപ്പെട്ടാണ് ഗ്രാമത്തിലെത്തിയത്. ആന ഇറങ്ങിയ വാർത്തയറിഞ്ഞു നാട്ടുകാരോടൊപ്പം കൂടിയ ഭാരതിയ്ക്ക് ആനയ്ക്കൊപ്പം സെല്‍ഫി എടുക്കണമെന്ന ആഗ്രഹമുണ്ടായി.
ചിത്രത്തില്‍ ആനയ്ക്ക് വേണ്ടത്ര വ്യകതതയില്ലെന്നു പറഞ്ഞു സുഹൃത്തിന്റെ വിലക്ക് വക വെയ്ക്കാതെ ആനയ്ക്കടുത്തേയ്ക്കു പോവുകയായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട വനപാലകര്‍ തിരികെ വരാന്‍ ആവശ്യപ്പെട്ടെങ്കിലും അശോക് ചെവിക്കൊണ്ടില്ല. ആനയ്ക്കരികിലെത്തി ചിത്രങ്ങള്‍ എടുക്കുന്നതിനിടെ കുതിച്ചുവന്ന ആനയിൽ നിന്നും ഓടി രക്ഷപ്പെടാൻ അശോകിന് സാധിച്ചില്ല.ഗുരുതരമായി പരിക്കേറ്റ അശോക് ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ മരിക്കുകയായിരുന്നു
Post Your Comments