ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മ്യാൻമറിലെത്തി. ആദ്യ ഉഭയകക്ഷി സന്ദർശനു വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മ്യാൻമറിലെത്തിയത്. മ്യാൻമർ തലസ്ഥാനമായ നേപ്യിഡോയിലെത്തിയ മോദിക്ക് പരമ്പരാഗത ശെെലിയിലുള്ള സ്വീകരണമാണ് നൽകിയത്.
2014ൽ ആസിയാൻ-ഇന്ത്യ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി മോദി മ്യാൻമറിലെത്തിയിരുന്നു. എന്നാൽ അത് ഉഭയകക്ഷി സന്ദർശനമായിരുന്നില്ല. വ്യാപാരം, സുരക്ഷ, ഉൗർജം, സാംസ്കാരികം എന്നീ മേഖലകളിൽ ചർച്ചകൾ നടത്തുന്നതിനും ബന്ധങ്ങൾ വ്യാപിപ്പിക്കുന്നതിനുമായാണ് മോദിയുടെ മ്യാൻമർ സന്ദർശനം.
മ്യാൻമർ പ്രസിഡന്റ് ഹടിൻ ക്യോവുമായും വിദേശകാര്യമന്ത്രിയും സ്റ്റേറ്റ് കൗണ്‍സിലറുമായ ഓംഗ് സാൻ സ്യൂകിയുമായും മോദി കൂടിക്കാഴ്ച നടത്തും. പ്രസിഡന്റ് ഒരുക്കുന്ന അത്താഴവിരുന്നിലും മോദി പങ്കെടുക്കും
Post Your Comments