സിയാമെന്‍ : ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡണ്ട് ഷീ ജിന്‍ പിങ്ങുമായി കൂടിക്കാഴ്ച്ച നടത്തും. ബ്രിക്സ് ഉച്ചകോടിക്കിടെ രാവിലെ പത്തു മണിക്കാണ് കൂടിക്കാഴ്ച്ച. ചര്‍ച്ചയില്‍ ഡോക്ലാം അടക്കമുള്ള വിഷയങ്ങള്‍ കടന്നുവന്നേക്കും. ബ്രിക്സ് ഉച്ചകോടിക്ക് തൊട്ടുമുമ്പ്, ഇരുരാജ്യങ്ങളും സേനകളെ പിന്‍വലിച്ചതോടെയാണ് സംഘര്‍ഷത്തിന് അയവുവന്നത്.
ചൈനയുടെ വിദേശകാര്യ വക്താവ് ഗെംങ് ഷുവാങ് കൂടിക്കാഴ്ച്ചയുണ്ടാകുമെന്ന് വ്യക്തമാക്കി. ആതിഥേയ രാജ്യമെന്ന നിലക്ക് അതിഥി രാഷ്ട്രതലവന്‍മാരുമായി കൂടിക്കാഴ്ച്ച പതിവാണെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, ഡോക്ലാം സംഘര്‍ഷം ചര്‍ച്ചയാകുമോ എന്ന ചോദ്യത്തില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.
ഇന്ത്യക്കും പ്രധാനമന്ത്രിക്കും പാക് ഭീകര സംഘടനകളെ പേരെടുത്ത് പറഞ്ഞുള്ള ബ്രിക്സ് പ്രഖ്യാപനം രാഷ്ട്രീയമായി നേട്ടമാണ്. ഡോക്ലാമില്‍ ഇരുരാജ്യങ്ങളുടെയും സേനകള്‍ പിന്‍മാറിയതും ഇന്ത്യയുടെ നേട്ടമായി വിലയിരുത്തപ്പെട്ടിരുന്നു.
Post Your Comments