പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദി ഒരുക്കുന്നത് സംവിധായകന് ജിത്തു ജോസഫ് ആണ്. ” മൂന്നു വ്യത്യസ്ത മുഖങ്ങളാണ് പ്രണവിന് സിനിമയിലുള്ളത്. ആദ്യത്തെ രണ്ടു മുഖങ്ങളിലും നിങ്ങള്‍ക്ക് പരിചയമുള്ള പ്രണവിനെ തന്നെയാവും കാണാനാവുക. മൂന്നാമത്തെ മുഖം തീര്‍ച്ചയായും അപരിചിതമായിരിക്കും. അതാണ് സിനിമയുടെ രസക്കൂട്ടും” ജീത്തു ജോസഫ് പറയുന്നു.
ആദി ഒരു ലോകോത്തര സിനിമയൊന്നുമല്ല. ഒരു സാദാ ചിത്രം. എന്നാല്‍ ഒരു കൊമേഴ്സ്യല്‍ സിനിമയുടെ എല്ലാ ചേരുവകളും അതിലുണ്ടെന്നും സംവിധായകന് പറയുന്നു.
ഒരു കാര്യം ഏല്‍പ്പിച്ചാല്‍ അതിന്റെ പൂര്‍ണ്ണതയ്ക്കു വേണ്ടി എന്തും ചെയ്യുന്ന ആളാണ് പ്രണവ് മോഹന്‍ലാല്‍ എന്നും ജിത്തു ജോസഫ് ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ല. തന്റെ അഭിപ്രായത്തില്‍ തികഞ്ഞൊരു പെര്ഫെക്ഷിലിസ്റ്റാണ് പ്രണവ്. അപ്പു ഗിറ്റാര്‍ വായിക്കും. ഒരിക്കല്‍ അയാള്‍ ഗിറ്റാര്‍ വായിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ചോദിച്ചു, ആരാണ് ഗുരുവെന്ന്? ഇന്റര്‍നെറ്റിന്റെ സഹായത്തോടെ പഠിക്കുകയായിരുന്നുവെന്നാണ് അപ്പു പറഞ്ഞത്. ഒരാളുടെ കീഴില്‍ പോയി പഠിക്കാത്തതെന്താണെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സ്വാധീനം ഒഴിവാക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം അതെന്നായിരുന്നു അപ്പുവിന്റെ മറുപടി. ഇങ്ങനെ അനവധി സവിശേഷസ്വഭാവങ്ങള്‍ ഉള്ളയാളാണ് അപ്പു. എന്തുചെയ്താലും അത് മൗലികമായിരിക്കുമെന്നും അയാള്‍ക്ക് ബോദ്ധ്യമുണ്ട്. അതുകൊണ്ട് അയാള്‍ ഏത് ഫീല്‍ഡില്‍ ജോലി ചെയ്താലും മികവ് കാട്ടുമെന്ന് ഉറപ്പാണ്.- ജീത്തു ജോസഫ് പറയുന്നു.
Post Your Comments