
റോഹ്തക്: ബലാത്സംഗക്കേസില്‍ 20 വര്‍ഷം തടവു ശിക്ഷ ലഭിച്ച ആൾദൈവം ഗുർമീതിന് കാണാൻ ആഗ്രഹമുള്ളവരുടെ പട്ടിക പുറത്ത്. ജയിലില്‍ തനിക്ക് കാണേണ്ടവരുടെ പട്ടിക നല്‍കിയതില്‍ ആദ്യ സ്ഥാനത്ത് ഹണി പ്രീതിനെയാണ് ഗുര്‍മീത് പ്രതിഷ്ഠിച്ചിരിക്കുന്നത്. വളര്‍ത്തുമകളെന്നറിയപ്പെടുന്ന ഹണി പ്രീതും ഗുര്‍മീതും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മുൻപും പല ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും അത് തന്നെ യാതൊരു വിധത്തിലും ബാധിക്കില്ലെന്നാണ് ഗുർമീത് ഈയൊരു ആവശ്യത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
പ്രിയങ്ക തനേജ എന്ന ഹണി പ്രീതിനെ 2009 ലാണ് വളര്‍ത്തുമകളായി ഗുര്‍മീത് പ്രഖ്യാപിച്ചത്. നിഴല്‍ പോലെ കൂടെയുണ്ടായിരുന്ന ഹണി പ്രീത് അറിയാതെ ഗുര്‍മീത് ഒന്നും ചെയ്യില്ലായിരുന്നു. ഗുര്‍മീതിന് അവിഹിത ബന്ധത്തില്‍ ജനിച്ച മകളാണ് ഹണി പ്രീതെന്നും സ്വാമിയുടെ അവിഹിതക്കാരിയാണ് ഇവരെന്നും ആരോപണമുണ്ട്. ഗുര്‍മീതും വളര്‍ത്തുമകളെന്ന് അറിയപ്പെടുന്ന ഹണിയും തമ്മിലുള്ള ബന്ധത്തില്‍ ഭര്‍ത്താവ് വിശ്വാസ് ഗുപ്ത സംശയമുന്നയിച്ചിരുന്നു. ഇവര്‍ തമ്മില്‍ ശാരീരികബന്ധത്തിലേര്‍പ്പെടാറുണ്ടെന്ന് കാട്ടി വിശ്വാസ് കോടതി കയറുകയും ചെയ്‌തിരുന്നു.
Post Your Comments