ന്യുയോർക്ക്: അമേരിക്കയെ ഫ്ളോറിഡ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇർമ കൊടുങ്കാറ്റിനെ തുടർന്നാണ് നടപടി. ഏറ്റവും അപകടകരമായ കാറ്റഗറി അഞ്ചിലുള്ള കൊടുങ്കാറ്റാണ് ഇർമ. ഇർമ കൊടുങ്കാറ്റ് കരീബിയൻ തീരങ്ങളിൽ നാശം വിതിച്ചു തുടങ്ങി. പ്യൂർട്ടാറിക്കോ, ഹെയ്തി എന്നീ പ്രദേശങ്ങളിൽ ഇർമ കൊടുങ്കാറ്റ് എത്തിയിരുന്നു. യുഎസിലും എത്തുമെന്നാണ് ലഭിക്കുന്ന വിവരം. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ഇർമ മണിക്കൂറിൽ 14 മൈൽ വേഗതയിലാണ് സഞ്ചരിക്കുന്നത്. ഇനിയും ശക്തിയാർജ്ജിക്കുമെന്നാണ് വിലയിരുത്തുന്നത്. നേരെത്ത യുഎസിലുണ്ടായ
ഹാർവി കൊടുങ്കാറ്റിൽ 47 പേർക്കു ജീവൻ നഷ്ടപ്പെട്ടിരുന്നു. ടെക്സസിലാണ് ഏറ്റവും നാശനഷ്ടമുണ്ടായത്.
Post Your Comments