Latest NewsKerala

ചതുപ്പിൽ നിന്നും കരയ്ക്കു കയറ്റി വീണ്ടും ഇടഞ്ഞ ആനയെ തളച്ചു

ആലപ്പുഴ ; ചതുപ്പിൽ നിന്നും കരയ്ക്കു കയറ്റി വീണ്ടും ഇടഞ്ഞ ആനയെ തളച്ചു.  മയക്കുവെടി വെച്ചാണ് ആനയെ തളച്ചത്. വീണ്ടും ഇ​ട​ഞ്ഞ ആ​ന സ​മീ​പ​ത്തെ ഒ​രു വീ​ട് ത​ക​ർ​ത്തു. 17 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ചതുപ്പില്‍ വീണ ആനയെ രക്ഷിച്ചത്.
ചൊ​വ്വാ​ഴ്ച രാ​വി​ലെ മുല്ലയ്ക്കല്‍ ക്ഷേത്രത്തിലെ മുല്ലയ്ക്കല്‍ ബാലകൃഷ്ണന്‍ എന്ന ആന ലോറിയില്‍ കൊണ്ടുപോകുകയായിരുന്നപ്പോളാണ് ഇടഞ്ഞോടി ചതുപ്പിൽ വീണത്. ഓട്ടത്തിനിടെ   വീ​ടി​ന്‍റെ മ​തി​ലും ഓ​ട്ടോ​റി​ക്ഷ​യും ആ​ന ത​ക​ർത്തിരുന്നു.
ആ​ന അ​ക​പ്പെ​ട്ട സ്ഥ​ല​ത്ത് റോ​ഡി​ല്ലാ​തി​രു​ന്ന​ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ദു​രി​ത​ത്തി​ലാ​ക്കി. ഇ​തേ​തു​ട​ർ​ന്ന് ജെ​സി​ബി, ക്രെ​യി​ൻ എ​ന്നി​വ എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം മ​ണി​ക്കൂ​റു​ക​ളോ​ളം പി​ന്നി​ട്ട​തി​നെ തു​ട​ർ​ന്ന് അ​വ​ശ​നി​ല​യി​ലാ​യി​രു​ന്നു ആ​ന. ഇ​തേ​തു​ർ​ന്ന് ഗ്ലൂ​ക്കോ​സും മ​റ്റു മ​രു​ന്നു​ക​ളും ന​ൽ​കി​യാ​ണ് ആ​ന​യു​ടെ ജീ​വ​ൻ നി​ല​നി​ർ​ത്തി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button