ന്യൂഡല്‍ഹി: ഓരാ ബോളിനും ഇത്തവണ ഐപിഎല്ലിലൂടെ ബിസിസിഐ സ്വന്തമാക്കുന്നത് 23.3 ലക്ഷം രൂപയാണ്. റെക്കോഡ് തുകയ്ക്കാണ് ഐപിഎല്‍ സംപ്രേക്ഷണ അവകാശം സ്റ്റാര്‍ ഇന്ത്യ കരസ്ഥമാക്കിയത്. അഞ്ചു വര്‍ഷത്തേക്കാണ് സംപ്രേഷണാവകാശം. ലേലത്തില്‍ 16,347.50 കോടി രൂപയ്ക്കാണ് സ്റ്റാര്‍ ഇന്ത്യ സംപ്രേഷണാവകാശത്തിനു ചെലവാക്കിയത്.
ഓരോ ഐപിഎല്‍ മത്സരത്തിന്റെയും മൂല്യ ഇതുവഴി 55 കോടി രൂപയാണ്. ഇന്ത്യന്‍ ടീമിന്റെ സംപ്രേഷണ മൂല്യം 43 കോടി രൂപ മാത്രമേ ഉള്ളൂ. ഐപിഎല്ലിനു ലഭിക്കുന്നത് ഇന്ത്യന്‍ ടീമിനു കിട്ടുന്നതിലും വലിയ സംപ്രേക്ഷണ തുകയാണ്. ഈ കണക്ക് അനുസരിച്ച് ഐപിഎല്ലില്‍ ഒ ഓരോ ബോളിനും ബിസിസിഐക്ക് ലഭിക്കുന്നത് 23.3 ലക്ഷം രൂപയാണ്. 2022 വരെയുള്ള അഞ്ചുവര്‍ഷത്തേക്കാണ് സ്റ്റാര്‍ സ്‌പോട്‌സിന് ബിസിസിഐ സംപ്രേഷണാവകാശം നല്‍കിയത്.
നേരത്തെ ഒരു ഐപിഎല്‍ മത്സരത്തിന്റെ മൂല്യം 15 കോടി രൂപയായിരുന്നു. ഇതിന്റെ മൂന്നര മടങ്ങളാണ് പുതിയ ലേലപ്രകാരമുള്ള മൂല്യം. ടെലിവിഷന്‍ സംപ്രേഷണാവകാശവും ഡിജിറ്റല്‍ വിതരണാവകാശവുമാണ് സ്റ്റാര്‍ ഇന്ത്യ സ്വന്തമാക്കിയത്.
Post Your Comments