Latest NewsKeralaNews

ഫയൽ നീക്കം വേഗത്തിലാക്കാൻ പുതിയ സോഫ്റ്റ്‌വെയർ

തിരുവനന്തപുരം: സെക്രട്ടേറിയ‌റ്റിൽ പുതിയ സോഫ്റ്റ്‌വെയർ വരുന്നു. മന്ത്രിമാരും വകുപ്പു സെക്ര‌ട്ടറിമാരും തീരുമാനങ്ങൾ എടുക്കുന്നതു മുതൽ അവ നടപ്പാക്കുന്നതുവരെയുള്ള എ​ല്ലാ ന‌ടപടിക്രമങ്ങളും സമയബന്ധിതമായി പൂർത്തിയാക്കാൻ സഹായിക്കുന്നതാണ് പുതിയ സോഫ്റ്റ്‌വെയർ.

മിനിറ്റ്സ് തയാറാക്കൽ, അതിന് അംഗീകാരം നൽകൽ, ഉത്തരവിറക്കൽ, ടെൻഡർ ക്ഷ​ണിക്കൽ തുടങ്ങി ഒരോ നടപടിക്രമവും പൂർത്തിയാക്കാൻ മാസങ്ങളാണ് ഇപ്പോൾ വേണ്ടി വരുന്നത്. എന്നാൽ ഇനി ദിവസങ്ങളിലേക്കു ചുരു​ങ്ങുമത്.

ചില ഉദ്യോഗസ്ഥർ വരുമ്പോൾ മാത്രം അവരുടെ കീഴിലെ വകുപ്പുകളിൽ കാര്യമായ പ്രവർത്തനം നടക്കുന്നുവെന്നതു പൊതുവെയുള്ള പരാതിയാണ്. എന്നാൽ ‌സ്ഥിരമായി ഒരു പ്രവർത്തനരീതി നടപ്പാക്കിയാൽ വകുപ്പിൽ ഏത് ഉദ്യോഗസ്ഥനെത്തിയാലും കാര്യങ്ങൾ ഭംഗിയായി നടക്കും. ചീഫ് സെക്രട്ട‌റിയായുള്ള 90 പ്രവൃത്തിദിനങ്ങളിലും തന്റെ ശ്രമം ഇത്തരം സംവിധാനം കൊണ്ടുവരുന്നതിനായിരിക്കുമെന്നും കെ.എം.ഏബ്രഹാം പറഞ്ഞു.

അഞ്ചു കോടിക്കു മുകളിലുള്ള എല്ലാ പദ്ധതികളും നിരീ​ക്ഷിക്കാനും സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ഉറപ്പാക്കാനും ഈ സോഫ്‌റ്റ്‌‌വെയറിലൂടെ കഴിയും. പദ്ധതി എന്ന് അവസാനിക്കുമെന്ന് ആർക്കും അറിയാൻ കഴിയും. അത് ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വർധിപ്പിക്കുകയും അഴിമതി ഇല്ലാതാക്കുകയും ചെയ്യും. കി‌ഫ്ബിയിലൂ‌ടെ 50,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പാക്കാൻ കഴിയുമെന്ന കാര്യത്തിൽ ആശങ്ക വേണ്ട. നിലവിലു‌ള്ള ഫണ്ടിനു പുറമെ 3500 കോടി രൂപ സമാഹരിക്കാനുള്ള തയാറെടുപ്പിലാണു സർക്കാർ. ആവശ്യം വരുമ്പോൾ മാത്രം വായ്പ എടുത്താൽ മതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button