അബുദാബി: എറണാകുളം സ്വദേശി അബുദാബിയിൽ കുഴഞ്ഞുവീണു മരിച്ചു. മുളവുകാട് പൊന്നാരിമംഗലം കാനാട്ടിയില്‍ പരേതനായ ബെന്നി ഫ്രാന്‍സിസിന്റെ മകനായ ജോളി ജോസഫ് (51) ആണ് മരിച്ചത്. അബുദാബി നാഷണല്‍ പ്രിന്റിംഗ് സെന്ററില്‍ സെയില്‍സ് എക്സിക്യുട്ടീവായി പ്രവര്‍ത്തിക്കുകയായിരുന്നു. ജോലിസ്ഥലത്ത് എത്തിയ ശേഷം കുഴഞ്ഞുവീണ ജോളിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ:ചിറ്റൂര്‍ കോത്തോരിത്തറ ദസ്മീന്‍. മക്കള്‍: ഡേവിഡ്, ദാരിയ,ദാനിയ, ഡയാന. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
Post Your Comments