ന്യൂഡല്‍ഹി: കാഴ്ചയില്ലാത്ത കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ബ്രിട്ടീഷ് പൗരന്‍ പിടിയിൽ. ഡല്‍ഹിയിലെ നാഷണല്‍ അസോസിയേഷന്‍ ഓഫ് ബ്ലൈന്‍ഡിലെ (എന്‍.എ.ബി) മൂന്ന് കുട്ടികളെ പീഡിപ്പിച്ച മുറെ വാര്‍ഡ്(56)എന്നയാളാണ് പിടിയിലായത്. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത ലാപ്ടോപ്പില്‍ പീഡനത്തിന്റെ ദൃശ്യങ്ങളും കണ്ടെത്തി. എന്‍എബിയിലെ ഒരു ജീവനക്കാരനാണ് പീഡന വിവരം പോലീസിനെ അറിയിച്ചത്.
ഒൻപത് വര്‍ഷത്തോളമായി നാഷണല്‍ അസോസിയേഷന്‍ ബ്ലൈന്‍ഡുമായി അടുത്ത ബന്ധം പുലര്‍ത്തിയ മുറെ വാർഡ് ഗുഡ്ഗാവിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു.
Post Your Comments