ലഖ്‌നൗ: കുഞ്ഞുങ്ങളുടെ കൂട്ടമരണത്തിന് വേദിയായി വീണ്ടും ഉത്തര്‍പ്രദേശ്. ഫറൂഖാബാദിലെ രാം മനോഹര്‍ ലോഹ്യ രാജകീയ ചികിത്സാലയിലാണ് ഒരു മാസത്തിനുള്ളില്‍ 49 നവജാതശിശുക്കള്‍ മരിച്ചത്.
നേരത്തെ ഗൊരഖ്പുര്‍ ബിആര്‍ഡി ആശുപത്രിയില്‍ 63 കുട്ടികള്‍ ദിവസങ്ങളുടെ ഇടവേളയില്‍ മരിച്ച സംഭവത്തിന്റെ ആഘാതം അടങ്ങും മുന്‍പേയാണ് കുട്ടികളുടെ കൂട്ടമരണം വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
മരുന്നുകളുടേയും ഓക്‌സിജന്‍ സിലിന്‍ഡറുകളുടേയും അഭാവത്തെ തുടര്‍ന്നാണ് കൂട്ടമരണമുണ്ടായതെന്ന ആരോപണത്തെതുടര്‍ന്ന് സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൂട്ടമരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. ചീഫ് മെഡിക്കല്‍ ഓഫീസര്‍ അടക്കമുള്ള ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം മുന്നോട്ട് പോകുന്നതിനനുസരിച്ച് കൂടുതല്‍ പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും ഫറൂഖാബാദ് എസ്.പി ധ്യാനാനന്ത് അറിയിച്ചു.
കുട്ടികളുടെ പോഷകാഹാര കുറവാണ് മരണകാരണമെന്നും പല കുട്ടികളേയും മരിച്ച ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടു വന്നതെന്നുമാണ് ആസുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.
Post Your Comments