Latest NewsIndiaNews

ഇന്ദിരയ്ക്ക് ശേഷം ആദ്യമായി ഒരു വനിതാ പ്രതിരോധമന്ത്രി

ന്യൂഡല്‍ഹി•ഇന്ദിരാഗാന്ധിയ്ക്ക് ശേഷം ആദ്യമായി ഒരു വനിത പ്രതിരോധ മന്ത്രി സ്ഥാനത്തേക്ക്. നിര്‍മല സീതാരാമനാണ് പുതിയ പ്രതിരോധ മന്ത്രി. ഇന്ദിരാ ഗാന്ധിയ്ക്കു ശേഷം ആദ്യമായി ഈ വകുപ്പ് കൈകാര്യം ചെയ്യുന്ന വനിതയാണ് നിര്‍മലാ സീതാരാമന്‍. നേരത്തെ, കേന്ദ്ര വാണിജ്യ സഹമന്ത്രിയായിരുന്ന അവര്‍ക്ക് ഇത്തവണത്തെ പുനഃസംഘടനയിലാണ് ക്യാബിനറ്റ് പദവി നല്‍കിയത്.

അഴിമതിരഹിത പ്രതിച്ഛായയാണ് രാജ്യരക്ഷാ പദവിയിലേക്ക് നിര്‍മലയ്ക്ക് വഴിതുറന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ധനമന്ത്രി അരുണ്‍ ജെയ്റ്റലിയുടേയും വിശ്വസ്തയായ നേതാവാണ് നിര്‍മ്മല സീതാരാമന്‍. നിര്‍മ്മല സീതാരാമന്‍ വഹിച്ചിരുന്ന വാണിജ്യമന്ത്രിസ്ഥാനം സുരേഷ് പ്രഭുവിന് ലഭിക്കും. സുരേഷ് പ്രഭുവിന് പകരം പീയൂഷ് ഗോയല്‍ റെയില്‍വേ മന്ത്രിയാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button