ബാര്‍ബഡോസ്: തടി കാരണം കളിക്കളത്തില്‍ ഓടി നടന്ന് റണ്ണെടുക്കാന്‍ വയ്യെന്ന കാരണത്താല്‍ പ്രമുഖ ക്രിക്കറ്റ് താരം കളി മതിയാക്കി.
കരീബിയന്‍ പ്രീമിയര്‍ ലീഗ് ട്വന്റി-20 മത്സരത്തിനിടെ രാഹ്ഖിം കോണ്‍വാള്‍ എന്ന വെസ്റ്റിന്‍ഡീസ് ബാറ്റ്‌സ്മാനാണ് മികച്ച ഫോമിലായിട്ടും ബാറ്റിങ് നിര്‍ത്തി ഗ്രൗണ്ട് വിട്ടത്.
ക്രിസ് ഗെയ്‌ലിനെപ്പോലെയായിരുന്നു വെടിക്കെട്ട് ബാറ്റിങ്ങിന്റെ കാര്യത്തില്‍ രാഹ്ഖിം കോണ്‍വാള്‍. 44 പന്തില്‍ നിന്ന് 78 റണ്‍സെടുത്ത് ടോപ് സ്‌കോററായ കോണ്‍വാളിന് പക്ഷേ, കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ സ്വന്തം ടീമിനെ ജയിപ്പിക്കാനായില്ല. സിക്‌സും ഫോറും അടിച്ചെടുത്ത കോണ്‍വോളിനെ മടുപ്പിച്ചത് ഓടിയെടുത്ത 14 റണ്‍സാണ്.
തകര്‍ത്താടിയ കോണ്‍വാള്‍ മടങ്ങിയതോടെ ജയിക്കാന്‍ 196 റണ്‍സ് വേണ്ടിയിരുന്ന സ്റ്റാഴ്‌സ് 29 റണ്‍സിന് തോറ്റു. ടീം തോറ്റെങ്കിലും റിട്ടയേഡ് ഹേര്‍ട്ടായി പവലിയനിലേയ്ക്ക് മടങ്ങാതെ തരമില്ലായിരുന്നു കോണ്‍വാളിന്.
ആറടി അഞ്ചിഞ്ച് ഉയരവും 143 കിലോ ശരീരഭാരവും കൊണ്ട് ഓടാന്‍ വയ്യായിരുന്നു കോണ്‍വാളിന്. ഒടുവില്‍ പതിനെട്ടാം ഓവറില്‍ ഒരു പന്ത് നേരിട്ടശേഷം പരിക്കിന്റെ പേരില്‍ പവലിയനിലേയ്ക്ക് മടങ്ങുകയും ചെയ്തു.
ശേഷിക്കുന്ന പതിനേഴ് പന്തില്‍ നിന്ന് 49 റണ്‍സ് നേടാനാവാതെ ടീം ഓള്‍ ഔട്ടാവുകയും ചെയ്തു. കോണ്‍വാളിന്റെ ഇടയ്ക്കുവച്ചുള്ള മടക്കം മറ്റ് കളിക്കാര്‍ക്ക് അത്ര പിടിച്ചില്ല. ബൗളിങ്ങിന് ഇറങ്ങിയ കോണ്‍വാള്‍ രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു.
Post Your Comments