Latest NewsNewsIndia

ഈ സംസ്ഥാനത്ത് ബിരുദംവരെ പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം

ബെംഗളൂരു: പെണ്‍കുട്ടികള്‍ക്ക് ബിരുദംവരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കാന്‍ കർണാടക സര്‍ക്കാര്‍ തീരുമാനിച്ചു. പെണ്‍കുട്ടികള്‍ക്ക് അടുത്ത അധ്യയനവര്‍ഷംമുതല്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും കോളേജുകളിലും വിദ്യാഭ്യാസം സൗജന്യമായിരിക്കും. സര്‍ക്കാര്‍ നിയമസഭാ തിരഞ്ഞെടുപ്പുകൂടി മുന്നില്‍ക്കണ്ടാണ് ആനുകൂല്യം പ്രഖ്യാപിച്ചത്. അനുകൂല്യം പത്തുലക്ഷത്തില്‍ കുറവ് വാര്‍ഷിക വരുമാനമുള്ള കുടുംബത്തില്‍നിന്നുള്ള കുട്ടികള്‍ക്ക് ലഭിക്കും.
 
18 ലക്ഷം വിദ്യാര്‍ഥിനികള്‍ക്ക് സംസ്ഥാനത്ത് അനുകൂല്യം ലഭിക്കും. സര്‍ക്കാര്‍ പദ്ധതിക്കായി 110 കോടി രൂപയാണ് വകയിരുത്തിയതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ബസവരാജ് റായറെഡ്ഡി പറഞ്ഞു. തെലങ്കാന, പഞ്ചാബ് സര്‍ക്കാരുകളും പെണ്‍കുട്ടികള്‍ക്കായി സമാനമായ പദ്ധതി നടപ്പാക്കിയിരുന്നു. തെലങ്കാനയില്‍ യു.കെ.ജി.മുതല്‍ ബിരുദാനന്തരബിരുദം വരെയുള്ള വിദ്യാഭ്യാസം പെണ്‍കുട്ടികള്‍ക്ക് സൗജന്യമാണ്.
 
പദ്ധതി സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായാണ് നടപ്പാക്കുന്നതെന്ന് മന്ത്രി ബസവരാജ് റായറെഡ്ഡി പറഞ്ഞു. സര്‍ക്കാര്‍ ബിരുദപഠനം വരെയുള്ള ഫീസ് നല്‍കും. കോഴ്‌സില്‍ ചേരുമ്പോള്‍ വിദ്യാര്‍ഥികള്‍ നേരിട്ട് ഫീസ് അടയ്ക്കണം. പിന്നീട് സര്‍ക്കാര്‍ ഇത് തിരിച്ചുനല്‍കും. മൗണ്ട് കാര്‍മല്‍ കോളേജ് പോലെയുള്ള പ്രമുഖ കോളേജുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളുടെ മുഴുവന്‍ ട്യൂഷന്‍ ഫീസും സര്‍ക്കാര്‍ നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button