Latest NewsCricketSports

ശ്രീലങ്കയ്ക്കെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ

കൊളംബോ ; ശ്രീലങ്കയ്ക്കെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ. അഞ്ചാം ഏകദിനത്തിൽ ഇന്ത്യ ആറു വിക്കറ്റിന് ശ്രീലങ്കയെ തോൽപ്പിച്ചു. ടെസ്റ്റ് പരമ്പരയും ഇന്ത്യ സ്വന്തമാക്കിയിരുന്നു. നായകൻ കോഹ്‌ലി 110 റൺസുമായി പുറത്താകാതെ നിന്നു. ഈ വർഷം വിരാട് കോഹ്‌ലി 1000 റൺസ് സ്വന്തമാക്കി.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക ഉയർത്തിയ 239 റൺസ് വിജയ ലക്‌ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ 46.2 ഓവറില്‍ ഇന്ത്യ മറികടന്നു. ആശ്വാസജയം പ്രതീക്ഷിച്ചിറങ്ങിയ ലങ്കയ്ക്ക് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറിന്റെ ബൗളിങ്ങിന് മുൻപിൽ പിടിച്ച് നിൽക്കാനായില്ല. ആഞ്ജലോ മാത്യൂസ്, ലഹിരു തിരിമാനെ എന്നിവര്‍ ലങ്കയ്ക്ക് വേണ്ടി അര്‍ദ്ധ സെഞ്ച്വറി നേടി. ക്യാപ്റ്റന്‍ ഉപുല്‍ തരംഗയും 48 റണ്‍സെടുത്തു. ഭുവനേശ്വറെ കൂടാതെ ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റും യുവേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

updating…

shortlink

Related Articles

Post Your Comments

Related Articles


Back to top button