മാഡ്രിഡ്: മദ്യലഹരിയില്‍ താന്‍ ഇസ്ലാമിക് ഭീകരനാണെന്ന് “തമാശ’ പറഞ്ഞ വിമാനയാത്രക്കാരന് കുടുങ്ങി. ശനിയാഴ്ച രാവിലെ ബ്രസല്‍സില്‍ നിന്ന് മാഡ്രിഡിലേക്ക് പറക്കാനൊരുങ്ങിയ വിമാനത്തിലാണ് സംഭവം.
മദ്യപിച്ചെത്തിയ ഒന്‍പതംഗ സംഘത്തില്‍പ്പെട്ട അന്‍പതു വയസുകാരനാണ് പരിഭ്രാന്തി പരത്തിയത്. മദ്യപിച്ചതിനാല്‍ യാത്ര അനുവദിക്കാനാവില്ലന്ന് സംഘത്തെ വിമാന കമാന്‍ഡര്‍ അറിയിച്ചപ്പോഴായിരുന്നു ഭീതി പരത്തിയ തമാശ.
പ്രശ്നങ്ങളെ തുടര്‍ന്ന് വിമാനം രണ്ടു മണിക്കൂര്‍ വൈകിയാണ് യാത്ര പുറപ്പെട്ടത്. എന്നാല്‍ പ്രശ്നത്തെ തുടര്‍ന്ന് യാത്രക്കാരെ ഒഴിപ്പിച്ച ശേഷം വിമാനത്തില്‍ പോലീസ് പരിശോധന നടത്തി. എന്നാല്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. കസ്റ്റഡിയില്‍ എടുത്ത ഇയാളെ കോടതിയില്‍ ഹാജരാക്കും.
Post Your Comments