തൃശൂർ: തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ ഗതാഗത കുരുക്കിനു ഭാഗിക പരിഹാരമായി ടോൾക്കമ്പനി അടച്ചു കെട്ടിയ സമാന്തരപാത തുറന്നു. കളക്ടറുടെ നേതൃത്വത്തിലാണ് സമാന്തരപാത തുറന്നത്. ഇതോടെ ചെറിയ വാഹനങ്ങൾക്ക് ഇതിലൂടെ ദേശീയ പാതയിലേക്ക് പ്രവേശിക്കാനായി സാധിക്കും.
ഈ സമാന്തരപാത ടോൾക്കമ്പനിയാണ് ഭാഗികമായി അടച്ചു കെട്ടിയത്. മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലേക്ക് പ്രവേശിക്കാനായി ഇതു വഴി സാധിക്കും. ചെറിയ വാഹനങ്ങൾക്ക് മാത്രമേ ഈ പാതയിലൂടെ സഞ്ചാരിക്കാൻ സാധിക്കൂ. ഇപ്പോൾ സർക്കാർ നിർദേശമനുസരിച്ച് 2.6 മീറ്റർ തടസം നീക്കിയാണ് പാത തുറന്നു കൊടുത്തത്. ഇപ്പോൾ കാറുൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾക്ക് കടന്ന് പോകാവുന്ന നിലയിലാണ് പാത.
ടോൾക്കമ്പനി പാത തുറക്കാനുള്ള സർക്കാർ ഉത്തരവിനെതിരെ ഹൈകോടതിയെ സമീപിച്ചിരുന്നു. പക്ഷേ സർക്കാരിനു അനുകൂലമായ സമീപനമാണ് കോടതി സ്വീകരിച്ചത്.
Post Your Comments