
തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ സംഘര്‍ഷത്തിനിടയില്‍ രണ്ട് സുരക്ഷാ ജീവനക്കാര്‍ക്ക് കുത്തേറ്റു. ടിബി അക്ഷയ്, നിധിന്‍ ബാബു എന്നിവര്‍ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. പാലിയേക്കര ടോള്‍ പ്ലാസയിലൂടെ വന്ന വാഹനത്തിന് ടോള്‍ നല്‍കുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടായി. ഇതിനിടെ മറ്റൊരു കാറിലെത്തിയ രണ്ടംഗ സംഘമാണ് അക്രമം നടത്തിയത്.
ടോള്‍ ബൂത്ത് തുറന്നുകൊടുക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അത് പറ്റില്ലെന്ന് പറഞ്ഞതോടെയാണ് തര്‍ക്കമുണ്ടായതും കത്തിക്കുത്തിലേക്കും നീണ്ടതും. കത്തിക്കുത്തുണ്ടായതിന് പിന്നാലെ ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ പുതുക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്. കുത്തേറ്റ രണ്ട് പേരുടെയും നില ഗുരുതരമല്ല. ഇവരില്‍ നിന്ന് മൊഴിയെടുത്ത ശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.
Post Your Comments