Latest NewsNewsIndia

വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

ചെ​ന്നൈ: മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നു ജീ​വ​നൊ​ടു​ക്കി​യ​ വിദ്യാര്‍ഥിനിയുടെ കു​ടും​ബ​ത്തി​ന് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ര്‍ ധ​ന​സ​ഹാ​യം പ്രഖ്യാപിച്ചു. ഏ​ഴു​ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്ന് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി അ​റി​യിച്ച​​താ​യി എ​എ​ൻ​ഐ വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

കൂടാതെ വിദ്യാര്‍ഥിനി ജീ​വ​നൊ​ടു​ക്കി​യ​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ത​മി​ഴ് ന​ട​ൻ ര​ജ​നീ​കാ​ന്ത് രംഗത്തെത്തിയിരുന്നു. ത​മി​ഴ്നാ​ട് അ​രി​യ​ല്ലൂ​ർ സ്വ​ദേ​ശി​നി അ​നി​ത​യാ​ണ് മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നു ജീ​വ​നൊ​ടു​ക്കി​യ​ത്. പ്ല​സ് ടു​വി​ൽ 98 ശ​ത​മാ​നം മാ​ർ​ക്കു​ണ്ടാ​യി​ട്ടും, മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് അ​നി​ത ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നു ക​രു​തു​ന്നു. പ്ല​സ് ടു​വി​ൽ 1200 ൽ 1176 ​മാ​ർ​ക്ക് നേ​ടി​യാ​ണ് അ​നി​ത വി​ജ​യി​ച്ച​ത്.

എ​ന്നാ​ൽ വ​ന്ന നീ​റ്റ് പ​രീ​ക്ഷ​യി​ൽ അ​നി​ത​യ്ക്കു തി​ള​ങ്ങാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​തേ​തു​ട​ർ​ന്ന് നീ​റ്റ് പ​രീ​ക്ഷ​ക്കെ​തി​രെ അ​നി​ത സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ത​മി​ഴ്നാ​ടി​നെ നീ​റ്റി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ത​മി​ഴ്നാ​ട്ടി​ൽ പ്ല​സ് ടു ​വ​രെ ത​മി​ഴി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് നീ​റ്റ് പ​രീ​ക്ഷ​യി​ലെ ചോ​ദ്യ​ങ്ങ​ൾ മ​ന​സി​ലാ​കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു അ​നി​ത സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ന്നാ​ൽ അ​നി​ത​യു​ടെ ഹ​ർ​ജി കോ​ട​തി സു​പ്രീം കോ​ട​തി ത​ള്ളി. ഇ​തി​നു​ശേ​ഷ​മാ​ണ് അ​നി​ത ജീ​വ​നൊ​ടു​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button