ഇടുക്കി:ചിന്നക്കനാലില്‍ നിന്ന് പെരിയാര്‍ കടുവാ സങ്കേതത്തിലെത്തിച്ച അരിക്കൊമ്പന്‍ കമ്പം ടൗണിലെത്തി ഭീതി പരത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ആനയെ തളയ്ക്കാന്‍ കുങ്കികളെ ഇറക്കാനൊരുങ്ങി തമിഴ്നാട് വനം വകുപ്പ്. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കുങ്കിയാനകളെ കമ്പത്തേക്ക് എത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ആനമലയില്‍ നിന്നും മുതുമലയില്‍ നിന്നും കുങ്കിയാനകള്‍ പുറപ്പെട്ടെന്നാണ ലഭിക്കുന്ന വിവരം. കമ്പത്തെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. പ്രദേശത്ത് സ്ഥിതി കൂടുതല്‍ വഷളാകുന്നതിന് മുന്‍പ് തന്നെ അരിക്കൊമ്പനെ തിരികെ കാട്ടിലേക്ക് നീക്കുന്നതിനുള്ള ശ്രമമാണ് തമിഴ്നാട് വനം വകുപ്പ് നടത്തുന്നത്. ലോവര്‍ ക്യാമ്പില്‍ നിന്ന് വനാതിര്‍ത്തിയിലൂടെയാണ് അരിക്കൊമ്പന്‍ കമ്പം ടൗണിലെത്തിയത്.
Read Also: സാമ്പത്തിക ഞെരുക്കത്തിൽ അകപ്പെട്ട് വോഡഫോൺ- ഐഡിയ, നഷ്ടം വീണ്ടും ഉയർന്നു
കമ്പം ടൗണില്‍ നിന്ന് വളരെ ചെറിയ ദൂരമാണ് കേരള അതിര്‍ത്തിയായ കുമളിയിലേക്കും ഇടുക്കിയിലേക്കുമുള്ളത്. നിലവില്‍ ചിന്നക്കനാലിലേക്കുള്ള സഞ്ചാരപാതയിലാണ് അരിക്കൊമ്പനുള്ളത്. കമ്പം ടൗണില്‍ നിന്നും 88 കിലോമീറ്റര്‍ ദൂരം മാത്രമാണ് ചിന്നക്കനാലിലേയ്ക്കുള്ളത്. കഴിഞ്ഞ ദിവസം വനമേഖലയില്‍ ഉണ്ടായിരുന്ന അരിക്കൊമ്പനാണ് ഇന്ന് കാര്‍ഷിക മേഖലയും കടന്ന് കമ്പം ടൗണിലെത്തിയിരിക്കുന്നത്. രാത്രയിലുടനീളം സഞ്ചരിച്ച അരിക്കൊമ്പന്‍ ദേശീയ പാത മുറിച്ചു കടന്നാണ് കമ്പത്ത് എത്തിയിരിക്കുന്നത്. ഇനി ഒരു ദേശീയപാത കൂടി മുറിച്ചു കടന്നാല്‍ അരിക്കൊമ്പന്‍ ചിന്നക്കനാലിന് വളരെ അടുത്തെത്തും.
Post Your Comments