KeralaLatest NewsNews

പ്രൊഡക്ടൈസേഷൻ ഗ്രാന്റ്: ഇത്തവണ സ്വന്തമാക്കിയത് 9 വനിതാ സ്റ്റാർട്ടപ്പുകൾ

ആകെ 1.08 കോടി രൂപയാണ് ഗ്രാന്റായി അനുവദിച്ചിട്ടുള്ളത്

കേരള സ്റ്റാർട്ടപ്പ് മിഷൻ നൽകുന്ന പ്രൊഡക്ടൈസേഷൻ ഗ്രാന്റിന് ഇത്തവണ അർഹത നേടിയത് 9 വനിതാ സ്റ്റാർട്ടപ്പുകൾ. വനിതാ സംരംഭകരുടെ സാന്നിധ്യം സ്റ്റാർട്ടപ്പ് മേഖലയിൽ വളർത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് പ്രൊഡക്ടൈസേഷൻ ഗ്രാന്റ് നൽകുന്നത്. റിപ്പോർട്ടുകൾ പ്രകാരം, സ്ത്രീകൾക്ക് പകുതിയിലധികം ഓഹരി ഉടമസ്ഥതയുള്ള സ്റ്റാർട്ടപ്പുകളെയാണ് ഗ്രാന്റ് നൽകുന്നതിനായി പരിഗണിച്ചിട്ടുള്ളത്. 12 ലക്ഷം രൂപ വീതമാണ് ഗ്രാന്റ് നൽകുക.

സ്റ്റാർട്ടപ്പ് മിഷന്റെ ഭാഗമായി ദ്വദിന വിമൻ സ്റ്റാർട്ടപ്പ് ഉച്ചകോടി സംഘടിപ്പിച്ചിരുന്നു. ഈ ഉച്ചകോടിയിലാണ് വിജയികളെ പ്രഖ്യാപിച്ചത്. കണക്കുകൾ പ്രകാരം, ആകെ 1.08 കോടി രൂപയാണ് ഗ്രാന്റായി അനുവദിച്ചിട്ടുള്ളത്. അതേസമയം, വനിതാ സ്റ്റാർട്ടപ്പുകൾക്ക് സോഫ്റ്റ് ലോൺ വിഭാഗത്തിൽ നിന്നും 15 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. 6 ശതമാനമാണ് ഈ വായ്പകള്‍ക്ക് പലിശ ഈടാക്കുക. ഉച്ചകോടിയിൽ 500ലധികം പ്രതിനിധികൾ പങ്കെടുക്കുകയും 40 വിഭാഗങ്ങളിലായി 80 ഓളം പേർ സംസാരിക്കുകയും ചെയ്തു.

Also Read: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് : ശരീരത്തിനകത്ത് ഒളിപ്പിച്ച് കടത്തിയ സ്വര്‍ണവുമായി യാത്രക്കാരൻ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button