ചെന്നൈ: മെഡിക്കൽ പ്രവേശനം ലഭിക്കാത്തതിനെ തുടർന്നു ജീവനൊടുക്കിയ വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് തമിഴ്നാട് സർക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. ഏഴുലക്ഷം രൂപ ധനസഹായം നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചതായി എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
കൂടാതെ വിദ്യാര്‍ഥിനി ജീവനൊടുക്കിയതിൽ പ്രതികരണവുമായി തമിഴ് നടൻ രജനീകാന്ത് രംഗത്തെത്തിയിരുന്നു. തമിഴ്നാട് അരിയല്ലൂർ സ്വദേശിനി അനിതയാണ് മെഡിക്കൽ പ്രവേശനം ലഭിക്കാത്തതിനെ തുടർന്നു ജീവനൊടുക്കിയത്. പ്ലസ് ടുവിൽ 98 ശതമാനം മാർക്കുണ്ടായിട്ടും, മെഡിക്കൽ പ്രവേശനം ലഭിക്കാത്തതിനെ തുടർന്നാണ് അനിത ജീവനൊടുക്കിയതെന്നു കരുതുന്നു. പ്ലസ് ടുവിൽ 1200 ൽ 1176 മാർക്ക് നേടിയാണ് അനിത വിജയിച്ചത്.
എന്നാൽ വന്ന നീറ്റ് പരീക്ഷയിൽ അനിതയ്ക്കു തിളങ്ങാൻ കഴിഞ്ഞില്ല. ഇതേതുടർന്ന് നീറ്റ് പരീക്ഷക്കെതിരെ അനിത സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തമിഴ്നാടിനെ നീറ്റിൽനിന്ന് ഒഴിവാക്കണമെന്നും തമിഴ്നാട്ടിൽ പ്ലസ് ടു വരെ തമിഴിൽ പഠിക്കുന്ന കുട്ടികൾക്ക് നീറ്റ് പരീക്ഷയിലെ ചോദ്യങ്ങൾ മനസിലാകാൻ ബുദ്ധിമുട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അനിത സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ അനിതയുടെ ഹർജി കോടതി സുപ്രീം കോടതി തള്ളി. ഇതിനുശേഷമാണ് അനിത ജീവനൊടുക്കുന്നത്.
Post Your Comments