Latest NewsCinemaMollywoodMovie SongsEntertainmentMovie Gossips

എന്‍റെ മനസ്സിലെ സുന്ദരികളായ സ്ത്രീകള്‍ അവരാണ്; മോഹന്‍ലാല്‍

താൻ ജീവിതത്തിൽ കണ്ട ഏറ്റവും സുന്ദരിയായ സ്ത്രീയെക്കുറിച്ചു മോഹൻലാൽ പറയുന്നു. അടുത്തിടെ ഒരു വാരികയ്ക് നൽകിയ അഭിമുഖത്തിലാണ് ലാലേട്ടൻ ഇത് വെളിപ്പെടുത്തിയത് .

തന്നെ സംബന്ധിച്ചിടത്തോളം സൗന്ദര്യത്തെ എങ്ങനെയാണു ഡിഫെയിൻ ചെയ്യേണ്ടതെന്ന് അറിയാത്തതാണ് ആദ്യത്തെ പ്രശ്നം.അതിനാൽ നമുക്ക് എല്ലാ സ്ത്രീകളിലും സൗന്ദര്യം കണ്ടെത്താം. അതുകൊണ്ടു തന്നെ ഏറ്റവും സുന്ദരിയാര് എന്ന ചോദ്യത്തിന് ഒരുത്തരം തരുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്.

സുന്ദരിയെന്നു തോന്നു ഒരു സ്ത്രീയെ കണ്ടു കഴിഞ്ഞു വീട്ടിലെത്തുമ്പോൾ അവിടെ ഭാര്യയുണ്ടാകും.അപ്പോൾ അവളാണ് തനിക്കു ഏറ്റവും സുന്ദരി. പിന്നീട് അമ്മ മുന്നിലെത്തുമ്പോൾ അമ്മയ്ക്കാണ് കൂടുതൽ സൗന്ദര്യമുള്ളതെന്നു തോന്നും. എല്ലാ സ്ത്രീകളിലും സൗന്ദര്യത്തിന്റെ ഘടകം വ്യത്യസ്തമാണ്. അതിനാൽ സൗന്ദര്യത്തിലൂടെ സഞ്ചരിച്ചു കൊണ്ടേയിരിക്കുകയാണെന്നും ഏറ്റവും സുന്ദരിയായ സ്ത്രീയെ ഇപ്പോഴും കാത്തിരിക്കുകയാണെന്നും അദ്ദേഹം മറുപടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button