ഉപയോക്താക്കളുടെ ഇമെയില്‍ അഡ്രസും ഫോണ്‍ നമ്പറുകളും ചോർത്തുന്ന പ്രശ്നം ഇന്‍സ്റ്റഗ്രാമം പരിഹരിച്ചു. ഈ പ്രശ്നത്തിനു കാരണമായ ബഗിനെ (bug) ഇന്‍സ്റ്റാഗ്രാം കണ്ടെത്തിയതോടെയാണ് പ്രശ്നം പരിഹരിക്കാനായത്. ഈ പ്രശ്നം പരിഹരിച്ചതായും ആരുടേയും പാസ് വേഡും മറ്റ് വിവരങ്ങളും ചോര്‍ന്നിട്ടില്ലെന്നും ഇന്‍സ്റ്റഗ്രാം അറിയിച്ചു.
ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഈ പ്രശ്നത്തെക്കുറിച്ച് സെലിബ്രിറ്റികള്‍ ഉള്‍പ്പടെയുള്ള തങ്ങളുടെ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇമെയില്‍ അഡ്രസും ഫോണ്‍ നമ്പറുകളും പ്രൈവറ്റ് ആക്കിയാലും അവ കാണാന്‍ ഈ ബഗ് വഴി സാധിച്ചിരുന്നുവെന്നും ഇന്‍സ്റ്റഗ്രാം വ്യക്തമാക്കുന്നു ഏഴ് കോടിയോളം ഉപയോക്താക്കളുണ്ട് ഇന്‍സ്റ്റഗ്രാമിനുള്ളത്.
Post Your Comments