റോഹ്തക്: പീഡന കേസിൽ ശിക്ഷിക്കപ്പെട്ട ദേര സച്ച സൗദ നേതാവ് ഗുർമീത് റാം റഹിമിന് ജയിലിൽ കിടക്കാൻ ഭയമാണെന്നും രാത്രിയിൽ കരച്ചിലോടു കരച്ചിലാണെന്നും സഹ തടവുകാരൻ വെളിപ്പെടുത്തുന്നു. അഞ്ചു ദിവസം ഗുർമീതിനെ പാർപ്പിച്ചിരിക്കുന്ന ജയിലിൽ കഴിഞ്ഞ ദളിത് ആക്ടിവിസ്റ്റ് സ്വദേശ് കിരാദാണ് ഇക്കാര്യം പറഞ്ഞത്.
ഒൻപതു മാസത്തെ ജയിൽവാസത്തിനുശേഷം ബുധനാഴ്ചയാണ് കിരാദ് പുറത്തുവന്നത്. ഗുർമീതിനെ പാർപ്പിച്ചിരുന്ന അതീവ സുരക്ഷാ സെല്ലിനു സമീപമാണ് തന്നെയും പാർപ്പിച്ചിരുന്നത്. ജയിലിൽ കഴിഞ്ഞ ദിവസങ്ങളിൽ ഗുർമീത് രാത്രിയിലും നിലവിളിക്കുന്നതു കേൾക്കാമായിരുന്നെന്ന് കിരാദ് പറയുന്നു. എന്റെ തെറ്റ് എന്താണ്?, എന്താണ് ഞാൻ ചെയ്തത്? തുടങ്ങിയ ചോദ്യങ്ങളാണ് ഏതുസമയവും ഗുർമീത് ഉച്ചത്തിൽ ചോദിക്കുന്നതെന്നും രാത്രിയിൽ തന്നെ സെല്ലിൽ പൂട്ടിയിടരുതെന്നും തനിക്ക് പേടിയാണെന്നും ഗുർമീത് വിലപിക്കുന്നതു കാണാമെന്നും കിരാദ് പറഞ്ഞു.
Post Your Comments