അഹമ്മദാബാദ്: ബ്ലൂവെയ്ല്‍ കളിച്ച് യുവാവ് നദിയിൽ ചാടി ജീവനൊടുക്കി. അശോക് മൗലാന എന്ന യുവാവാണ് ഗുജറാത്തില്‍ ജീവനൊടുക്കിയത്. ഇയാള്‍ പാലത്തില്‍ നിന്ന് സബര്‍മതി നദിയിലേക്ക് ചാടിയാണ് ആത്മഹത്യ ചെയ്തത്.
ബ്ലൂ വെയ്ല് ഗെയിമിന്റെ ഭാഗമായി ജീവനൊടുക്കുകയാണെന്ന് വ്യക്തമാക്കി ഫേസ്ബുക്ക് വീഡിയോ പോസ്റ്റ് ചെയ്തതിന്റെ പിന്നാലെയാണ് ഇയാൾ ആത്മഹത്യാ ചെയ്തത്. ഇയാളെക്കൂടാതെ ഡല്‍ഹിയില്‍ ഒരു കൗമാരക്കാരന് ജീവനൊടുക്കാന്‍ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്. ജോമട്രി കിറ്റ് ഉപയോഗിച്ചാണ് പതിനേഴുകാരന് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Post Your Comments