പണത്തിന് ബെറ്റ് വെച്ച് നഗ്നനായി തേനീച്ചക്കൂടിന് മുകളിലിരുന്ന് ജാമി ഗ്രാങ്ഗര് എന്ന യുവാവിന്റെ സാഹസം. ന്യൂസിലന്‍ഡിലാണ് ഈ വിചിത്ര ബെറ്റ് നടന്നത്. 38000 രൂപയ്ക്കാണ് ഇയാൾ ബെറ്റ് വെച്ചത്. 27കാരനായ ജാമി തേനീച്ച വളര്‍ത്തല്‍ സൂക്ഷിപ്പുകാരനാണ്. ഇയാളുടെ ബന്ധു ആവശ്യപ്പെട്ടത് പ്രകാരമാണ് ജാമി തേനീച്ചക്കൂടിന് മുകളിൽ ഇരുന്നത്.
30 സെക്കൻഡ് ഇരിക്കാനായിരുന്നു ആവശ്യം. 30 സെക്കന്‍ഡ് ഇരുന്നാല്‍ ഇത്രയും തുക കിട്ടുമല്ലോയെന്നു മാത്രമേ താന്‍ ചിന്തിച്ചുള്ളുവെന്ന് ജാമി പറയുന്നു. തേനീച്ച കുത്തിയപ്പോള്‍ വേനദ കടിച്ചമര്‍ത്തി ഇരുന്ന ജാമി, അവസാനം എഴുന്നേറ്റ് ഓടുകയായിരുന്നു.
Post Your Comments