ഹൈദരാബാദ്: കൂട്ടബലാത്സംഗം ചെറുക്കാനായി യുവതി ഓടുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടി. ചൊവ്വാഴ്ചയാണ് സംഭവം. ഹസ്രത് നിസാമുദ്ദീന്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയ യുവതിയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിജയവാഡയിലേക്ക് പോകുകയായിരുന്ന സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ യുവതിയെ മൂന്ന് പേര് ചേര്‍ന്ന് ശല്യപ്പെടുത്തുകയും തുടര്‍ന്ന് പെണ്‍കുട്ടി ട്രെയിനില്‍ നിന്നും പുറത്തേക്ക് ചാടുകയും മറ്റ് യാത്രക്കാര്‍ അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു.
സിങ്കാരയാകൊണ്ട റെയില്‍വേ സ്റ്റേഷന് തൊട്ടു മുൻപാണ് യുവതി ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയത്. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിജയവാഡ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments