മൂന്നാർ: മൂന്നാറിൽ വൻകിട നിർമാണപ്രവർത്തനത്തിനെതിരേ കർശന നടപടിയുമായി റവന്യൂ വകുപ്പ് രംഗത്ത്. വൻകിട ഹോട്ടലിനു എതിരെയാണ് നടപടി. ന്യൂകോളനി റോഡിലെ ഗുരുഭവൻ ഹോട്ടലിന്റെ അനധികൃതമായി നടത്തിയ നിർമാണപ്രവർത്തനങ്ങളുടെ പശ്ചത്താലത്തിലാണ് നടപടി. സംഭവുമായി ബന്ധപ്പെട്ടു നാലുപേരെ കസ്റ്റഡിയിലെടുത്തു.
ദേവികുളം സബ് കളക്ടർ വി.ആർ. പ്രേംകുമാർ നിയോഗിച്ച പ്രത്യേക സ്ക്വാഡാണ് കൈയേറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിച്ചത്. നേരത്തെ, നീലക്കുറിഞ്ഞി സാങ്ച്വറിക്കായി നിശ്ചയിച്ച പ്രദേശത്ത് വ്യാപകമായി ഭൂമി കൈയേറിയിട്ടുണ്ടെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിൽ ദേവികുളം സബ് കളക്ടർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
Post Your Comments