Uncategorized

ഡല്‍ഹിയിലെ കോടതികളില്‍ ഓട്ടോറിക്ഷയിലെത്തി ജഡ്ജിമാരുടെ പരിശോധന

ന്യൂഡല്‍ഹി: ഓട്ടോറിക്ഷയില്‍ എത്തി ഡല്‍ഹിയിലെ വിവിധ കോടതികളില്‍ ഹൈക്കോടതി ജഡ്ജിമാരുടെ അപ്രതീക്ഷിത പരിശോധന. ആക്റ്റിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍ അടക്കം ആറ് ജഡ്ജിമാരാണ് പരിശോധന നടത്തയത്.

ഡല്‍ഹിയിലെ ആറ് കോടതി സമുച്ചയങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തുകയായിരുന്നു സന്ദര്‍ശനത്തിന്റെ ലക്ഷ്യം. കോടതികളുടെ പ്രവര്‍ത്തനം, കോടതി ഉദ്യോഗസ്ഥരുടെ അച്ചടക്കം, സമയനിഷ്ട എന്നിവയും ജഡ്ജിമാര്‍ പരിശോധിച്ചു.

ആക്ടിങ് ചീഫ് ജസ്റ്റിസ് മിത്തല്‍ തലവനായ സംഘത്തില്‍ ജസ്റ്റിസുമാരായ രവീന്ദ്ര ഭട്ട്, എസ്. മുരളീധര്‍, സഞ്ജീവ് ഖന്ന, വപിന്‍ സാന്‍ഗി, ജി.എസ്. സിസ്താനി എന്നിവരായിരുന്നു ഉണ്ടായിരുന്നത്. ജസ്റ്റിസ് മിത്തല്‍ പട്യാല ഹൗസ് കോംപ്ലക്‌സും ജസ്റ്റിസ് രവീന്ദ്ര ഭട്ട് തിസ് ഹസാരി കോംപ്ലക്‌സും ജസ്റ്റിസ് ഖന്ന രോഹിണി ക്ലോംപ്ലസും സന്ദര്‍ശിച്ചു.

സന്ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ ജഡ്ജിയും അവരുടെ കണ്ടെത്തലുകളും നിര്‍ദേശങ്ങളുമടങ്ങുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ ഉണ്ടായേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button