Latest NewsCricketNewsSports

അരങ്ങേറ്റ മത്സരത്തില്‍ ഇതിഹാസ താരം കാരണം യുവതാരത്തിനു ആരാധകരുടെ വിമര്‍ശനം

ന്യൂഡല്‍ഹി:  ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ ജഴ്‌സി നമ്പറായിരുന്നു 10. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ നീല കുപ്പായത്തില്‍ 10 -ാം നമ്പര്‍ ജഴ്‌സിയുമായി സച്ചിനെ അല്ലാതെ ആരെയും കാണാന്‍ ആഗ്രഹിക്കുന്നില്ല. കളികളത്തിനോട് സച്ചിന്‍ വിടപറഞ്ഞതിനു ശേഷം ഇന്നലെയാണ് വീണ്ടും 10 നമ്പര്‍ ജഴ്‌സിയുമായി ഒരു ഇന്ത്യന്‍ താരം കളത്തില്‍ ഇറങ്ങിയത്. അതും അരങ്ങേറ്റ മത്സരത്തില്‍. ഇന്ത്യന്‍ താരം ശാര്‍ദൂല്‍ താക്കൂറായിരുന്നു ആ താരം. ഇതിന്റെ പരണിത ഫലം മത്സരം അവസാനിക്കും മുമ്പ് തന്നെ താക്കൂറിനെ തേടിയെത്തി തുടങ്ങി.

നവമാധ്യമങ്ങളിലൂടെ താരത്തിനു ആരാധകരുടെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നു. ശ്രീലങ്കയ്‌ക്കെതിരായ നാലാം മത്സരത്തിലാണ് ശാര്‍ദൂല്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചത്. ട്രോളന്മാരുടെ പെങ്കാലയും താരത്തിനു നേരെ ഉണ്ടായി. ബിസിസിഐ, പത്താം നമ്പര്‍ ജഴ്‌സി ഉപയോഗിക്കാന്‍ ഇനി ആരെയും അനുവദിക്കരുതെന്നും നിരവധി പേര്‍ അഭ്യര്‍ത്ഥിച്ചു. ആരാധകരില്‍ ചിലര്‍ അസഭ്യങ്ങള്‍ വരെ പറയുകയും ചെയുന്ന സാഹചര്യമുണ്ടായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button