ഹാദിയയ്ക്ക് നേരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനമെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍. ഇഷ്ടമുളള മതം സ്വീകരിച്ചതിന്റെ പേരില്‍ വീട്ടുതടങ്കലില്‍ കഴിയേണ്ടിവന്ന ഹാദിയയുടെ അവസ്ഥ കമ്മീഷന് ബോധ്യപ്പെട്ടതാണ്. ഈ അവസ്ഥ സൃഷ്ടിച്ചത് കോടതിയാണ്. സുപ്രീംകോടതി വരെ എത്തിനില്‍ക്കുന്ന കേസില്‍ കൂടുതലൊന്നും പറയാനില്ലെന്നും എം.സി.ജോസഫൈന്‍ പറഞ്ഞു.
കൊച്ചിയില്‍ നടന്ന മെഗാ അദാലത്തില്‍ പരാതികള്‍ പരിഗണിച്ചശേഷം സംസാരിക്കുകയായിരുന്നു അവര്‍. പെണ്‍കുട്ടികള്‍ വീട്ടുതടങ്കലില്‍ അകപ്പെടുന്ന കേസുകളില്‍ പരാതി കിട്ടിയാല്‍ ഇടപെടും. കുമരകത്തെ റിസോര്‍ട്ടില്‍ പെണ്‍കുട്ടി തടങ്കലില്‍ കഴിയുന്നെന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പെട്ടിട്ടില്ല. പരാതി ലഭിച്ചാല്‍ ഇടപെടും.
സംസ്ഥാനത്ത് പെണ്‍കുട്ടികള്‍ ഇഷ്ടക്കാര്‍ക്കൊപ്പം ഒളിച്ചോടുന്ന പ്രവണത വര്‍ദ്ധിക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്തവരാണ് ഭൂരിഭാഗവും. ഇതിനെതിരെ ബോധവത്കരണം നടത്തുമെന്നും ജോസഫൈന്‍ പറഞ്ഞു.
Post Your Comments