കൊച്ചി: ഓണം വന്നെത്തുമ്പോള്‍ നാടും നഗരവും മഹാബലിയെ വരവേല്‍ക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. എന്നാല്‍, ഇപ്പോഴും മഹാബലിയെ അസുരനെന്നാണ് ചിലര്‍ വിശേഷിപ്പിക്കുന്നത്. ഇതിന് സമാനമായ സംഭവം തൃക്കാക്കര ക്ഷേത്രമുറ്റത്ത് നടന്നു. ക്ഷേത്രമുറ്റത്ത് മഹാബലി പ്രതിമ നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് വിഎച്ച്പി എത്തി.
വാമന മൂര്‍ത്തി ക്ഷേത്രമുറ്റത്ത് അസുരരാജവായ മഹാബലിയുടെ പ്രതിമ നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്ന വെല്ലുവിളിയുമായി വി.എച്ച്പി രംഗത്ത് വന്നിരിക്കുകയാണ്.
എന്നാല്‍ ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് മഹാബലിയെ അസുരനെന്ന് വിശേഷിപ്പിക്കുന്നതെന്നും, പ്രതിമ നിര്‍മ്മാണവുമായി മുന്നോട്ട് പോകാനാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ തീരുമാനം.
തൃക്കാക്കര ക്ഷേത്രമുറ്റത്ത് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയ മഹാബലിയുടെ പ്രതിമ നിര്‍മ്മാണം തിരുവിതാംകൂര്‍ ദേവസ്വം ഊര്‍ജ്ജിതമാക്കിയതോടെയാണ് വി.എച്ച്പി എതിര്‍പ്പുമായി രംഗത്തെത്തുന്നത്.
Post Your Comments