
നഗരത്തിനു പുറത്തേക്കും യൂബര്‍ ടാക്സികളുടെ സര്‍വീസ് വ്യാപിപ്പിക്കുന്നു. കുറഞ്ഞ ചെലവില്‍ നഗരത്തിലൂടെ യാത്ര ചെയാനുള്ള കര്യം ഒരുക്കുന്ന സംവിധാനമാണ് യൂബര്‍ ടാക്സി. ദീര്‍ഘദൂര യാത്രയ്ക്കും ദിവസം മുഴുവന്‍ നീളുന്ന യാത്രകള്‍ക്കുമായാണ് യൂബര്‍ ഹയര്‍ തിരുവനന്തപുരത്തും സര്‍വീസ് തുടങ്ങുന്നത്. യൂബര്‍ തിരുവനന്തപുരത്ത് തുടങ്ങി രണ്ടാം വര്‍ഷത്തില്‍ തന്നെ യൂബര്‍ ഹയര്‍ ആരംഭിക്കാന്‍ കഴിഞ്ഞതിലും അതീവ സന്തോഷം ഉണ്ടെന്ന് യൂബര്‍ കേരള ജനറല്‍ മാനേജര്‍ നിതിന്‍ നായര്‍ പറഞ്ഞു. യാത്ര തീര്‍ത്തും സൗകര്യപ്രദവും താങ്ങാവുന്ന ചെലവിലുമാണെന്നതാണ് യൂബറിന്റെ പ്രത്യേകത.
Post Your Comments