കോഴിക്കോട് നിന്നും ബെംഗളൂരുവിലേയ്ക് വന്ന കെഎസ്ആർടിസി ബസിൽ കൊള്ള. മൈസൂരിനടുത്തുള്ള ചിക്കനല്ലൂരിൽ വെച്ച് ബൈക്കിൽ എത്തിയ സംഘമാണ് യാത്രക്കാരുടെ പണവും സ്വർണാഭരണങ്ങളും കൊള്ളയടിച്ചത്.
പുലർച്ചെ 3 മണിയോടെ ഡ്രൈവർ പ്രാഥമികാവശ്യത്തിനായി ബസ് നിർത്തിയപ്പോഴാണ് ബൈക്കിലെത്തിയ നാലംഗ സംഘം ബസിൽ കയറി കഴുത്തിൽ കത്തി വെച്ച് വധഭീക്ഷണി മുഴക്കി ആഭരണങ്ങളും പണവും കൊള്ളയടിച്ചത്. സംഭവത്തില്‍ ചിക്കനല്ലൂർ പോലീസ് കേസ് എടുത്തു.
Post Your Comments