സാംസങ്ങിന്‍റെ ഏറ്റവും പുതിയ മോഡലായ ഗ്യാലക്സി ജെ 7 പ്ലസ് ഉടൻ പുറത്തിറക്കുമെന്ന് സൂചന. സെപ്റ്റംബർ 22ന് ഫോണ്‍ ആദ്യം തായ് ലാന്‍റ് വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ കമ്പനി ഇതിനെ പറ്റി ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.
13 മെഗാപിക്‌സലും 5 മെഗാപിക്‌സലിന്റെ ഡ്യൂവല്‍ പിന്‍ ക്യാമറയും 16 മെഗാപിക്‌സലിന്റെ മുന്‍ ക്യാമറ വെര്‍ച്വല്‍ അസിസ്റ്റന്റ്, മുഖം തിരിച്ചറിയല്‍ സംവിധാനം എന്നിവ ഫോണിലുണ്ടാകും. 5.5 ഇഞ്ചിന്റെ ഫുള്‍ എച്.ഡി (1080×1920പിക്‌സെല്‌സ്) സൂപ്പര്‍ അമോലെഡ് ഡിസ്പ്ലെ, ഫിംഗര്‍ പ്രിന്‍റ് സെന്‍സര്‍, 3000 എംഎഎച് ബാറ്ററി, 4 ജിബി റാം, കൂടാതെ മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ വര്‍ദ്ധിപ്പിക്കാവുന്ന 32 ജിബിയുടെ സ്റ്റോറേജ് എന്നിവയാണ് മറ്റ് സവിശേഷതകൾ. ആന്‍ഡ്രോയിഡ് 7.1.1 ന്യൂഗട്ടിലാണ് ഫോൺ പ്രവർത്തിക്കുന്നത്.
Post Your Comments