ചണ്ഡീഗഡ്: പ്രധാനമന്ത്രിയ്‌ക്കെതിരായ പരാര്‍ശം വാര്‍ത്ത മാധ്യമങ്ങള്‍ പെരുപ്പിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ദേരാ സച്ചാ സൗദ തലവനെതിരായ കോടതി വിധിക്ക് പിന്നാലെ പഞ്ച്കുളയിലുണ്ടായ സംഘര്‍ഷം സംബന്ധിച്ച വിചാരണയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പറ്റി നടത്തിയ പരാമര്‍ശം മാധ്യമങ്ങള്‍ അനവസരത്തില്‍ പെരുപ്പിച്ചുവെന്ന് പഞ്ചാബ് – ഹരിയാന ഹൈക്കോടതി.
അത്തരത്തിലുള്ള പരാമര്‍ശം ബോധപൂര്‍വം നടത്തിയതല്ലെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് എസ്.എസ് സരണ്‍ വ്യക്തമാക്കി. പ്രധാനമന്ത്രി രാജ്യത്തിന്റേതാണ്, ബി.ജെ.പിയുടേതല്ല എന്നതടക്കമുള്ള പരാമര്‍ശങ്ങള്‍ മാാധ്യമങ്ങള്‍ പെരുപ്പിച്ചുവെന്നാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയത്.
ഹൈക്കോടതി പരാമര്‍ശത്തിനെതിരെ മുതിര്‍ന്ന അഭിഭാഷകര്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് രാഷ്ട്രീയ കാര്യങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനാണ് കോടതി ആഗ്രഹിക്കുന്നതെന്ന് ജസ്റ്റിസ് സരണ്‍ വ്യക്തമാക്കി. കോടതിക്ക് ആരെയും ഭയമില്ല. എന്നാല്‍ കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കരുതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments