ഹ്യൂസ്റ്റണ്‍: ട്വീറ്റ് ചെയുമ്പോള്‍ സൂക്ഷിച്ച് ചെയണം ഇല്ലെങ്കില്‍ ജോലി നഷ്ടമാകും. ഹ്യൂസ്റ്റണില്‍ കനത്ത നാശനഷ്ടങ്ങള്‍ വിതച്ച ഹാര്‍വിയും, പേമാരിയും വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള ട്വീറ്റ് നഷ്ടമാക്കിയത് താംബ യൂണിവേഴ്‌സിറ്റി പ്രൊഫ.കെന്നത്ത് സ്റ്റോറിയുടെ ജോലിയാണ്. കാരണം ഇതാണ് ടെക്‌സാസ് ജനതയുടെ കര്‍മ്മഫലമാണ് ഈ പ്രകൃതി ദുരന്തങ്ങള്‍ എന്നായിരുന്നു ട്വീറ്റ്. ടെക്‌സാസില്‍ ഡൊണാള്‍ഡ് ട്രംപിന് പിന്തുണ നല്‍കി വിജയിപ്പിച്ചതിന്റെ പരിണിത ഫലമാണിതെന്നും ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു. സംഭവം താംബ യൂണിവേഴ്‌സിറ്റി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതേ തുടര്‍ന്നാണ് പ്രൊഫസറെ പിരിച്ചുവിട്ടത്. സംഭവത്തില്‍ അധികൃതര്‍ ഖേദം പ്രകടിപ്പിച്ചു. പിന്നീട് പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിക്കുന്നതായി പ്രൊഫസറും അറിയിച്ചു.
Post Your Comments