ന്യൂഡെൽഹി: വിമാന യാത്രയ്ക്കിടെ സഹയാത്രികയായ യുഡോക്ടറെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ 47കാരനായ പ്രൊഫസര്‍ പിടിയില്‍. ഡെൽഹി- മുംബൈ വിമാനയാത്രയ്ക്കിടെ ബുധനാഴ്ചയാണ് സംഭവം.
വിമാനത്തില്‍ യുവ ഡോക്ടറുടെ തൊട്ട് അടുത്ത സീറ്റിലായിരുന്നു പ്രൊഫസര്‍ ഇരുന്നത്. ഡെൽഹിയില്‍ നിന്ന് പുലര്‍ച്ചെ 5.30ന് പുറപ്പെട്ട മുംബൈ വിമാനത്തിൽ പ്രൊഫസര്‍ അനാവശ്യമായ രീതിയില്‍ ശരീരത്തില്‍ സ്പര്‍ശിക്കാനും കടന്നുപിടിക്കാനും ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. മുംബൈ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാനൊരുങ്ങുമ്പോഴായിരുന്നു സംഭവം. സഹയാത്രികന്റെ പീഡനശ്രമത്തെ യുവതി ചോദ്യം ചെയ്തതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. ഇതോടെ വിമാനത്തിലെ ക്രൂ അംഗങ്ങള്‍ ഇടപെടുകയായിരുന്നു.
മുംബൈയില്‍ ലാന്‍ഡ് ചെയ്തതിന് തൊട്ട് പിന്നാലെ വിമാനത്തിലെ ക്രൂ പൊലീസ് സഹായം തേടി. സംഭവത്തില്‍ പ്രൊഫസര്‍ക്കെതിരെ പീഡനശ്രമത്തിന് കേസ് എടുത്ത് കസ്റ്റഡിയില്‍ എടുത്തു.
Post Your Comments