തിരുവനന്തപുരം: സുരക്ഷ ജീവനക്കാരന്‍ തമ്പാനൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനുള്ളില്‍ കിടന്നുറങ്ങിയവരെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നു കെഎസ്ആര്‍ടിസി എംഡി എം.ജി.രാജമാണിക്യം അറിയിച്ചു. സുരക്ഷ ജീവനക്കാരെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ജാഗ്രത പാലിക്കണം. തമ്പാനൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനുള്ളില്‍ കിടന്നുറങ്ങിയവരെ സുരക്ഷ ജീവനക്കാരന്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവം നിര്‍ഭാഗ്യകരമാണെന്നു രാജാമാണിക്യം കൂട്ടിച്ചേര്‍ത്തു.
തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ ഉറങ്ങിക്കിടന്നവരെയാണ് സുരക്ഷാജീവനക്കാരനായ വിജയകുമാര്‍ ചൂരലിട്ടടിച്ചത്. സ്റ്റാന്‍ഡില്‍ കിടന്നുറങ്ങിയവരെ നീളമുള്ള ചൂരല്‍വടികൊണ്ട് തല്ലിയ സുരക്ഷാജീവനക്കാരന്‍ പ്രായമുള്ളവരെപ്പോലും വെറുതെ വിട്ടില്ല. തുടര്‍ന്ന് തമ്പാനൂര്‍ പോലീസ് രംഗത്തെത്തി. പക്ഷെ അവര്‍ അടികൊണ്ടവരെ ഉള്‍പ്പെടെ പിടിച്ചുകൊണ്ടുപോവുകയും ചെയ്തു. തല്ലിയ ആള്‍ക്കും തല്ലുകൊണ്ടവര്‍ക്കുമെതിരേ തമ്മില്‍ തല്ലിയതിനാണ് പോലീസ് കേസെടുത്തത്.
Post Your Comments