Latest NewsKerala

ലാഭം കൂടിയാലും പ്രശ്‌നമാണ് : കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ അവതരിച്ച ദേവദൂതനായിരുന്നു ടോമിന്‍ തച്ചങ്കരി -അഡ്വ-എ ജയശങ്കര്‍

കൊച്ചി : കെഎസ്ആര്‍ടിസി എംഡി സ്ഥാനത്ത് നിന്നും ടോമിന്‍ തച്ചങ്കേരിയെ പുറത്താക്കിയതില്‍ പ്രതികരണവുമായി  രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.എ.ജയശങ്കര്‍. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് തച്ചങ്കേരിയെ തലോടിയും മുഖ്യമന്ത്രിയെ പരിഹസിച്ചും ജയശങ്കര്‍ രംഗത്തെത്തിയത്.

കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ അവതരിച്ച ദേവദൂതനായിരുന്നു ടോമിന്‍ തച്ചങ്കരിയെന്ന് അദ്ദേഹം പറഞ്ഞു. തച്ചങ്കേരി അധികാരമേറ്റതിന് ശേഷം കെഎസ്ആര്‍ടിസിയില്‍ നടപ്പിലാക്കിയ പരിഷ്‌ക്കാരങ്ങള്‍ യുണിയന്‍ നേതാക്കളെയും ഗതാഗത മന്ത്രിയേയും ചൊടിപ്പിച്ചതായും എല്ലാത്തിനും മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടെന്ന് തച്ചങ്കേരി ഭാവിച്ചതായും അദ്ദേഹം കുറിച്ചു.

കെഎസ്ആര്‍ടിസി ലാഭത്തിലേക്കു കുതിക്കുന്നു എന്ന് പത്രങ്ങളില്‍ വാര്‍ത്ത കൊടുപ്പിച്ചു. കോര്‍പ്പറേഷന്റെ വരുമാനം കൊണ്ട് ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നതില്‍ അഭിമാനം പ്രകടിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിട്ടു.പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. മന്ത്രിസഭ അജണ്ടയില്‍ പെടുത്താതെ തച്ചങ്കരിയെ പറഞ്ഞു വിടാന്‍ തീരുമാനിച്ചു: കെഎസ്ആര്‍ടിസിയുടെ ലാഭം കൂടിയാലും പ്രശ്‌നമാണ്.-അഡ്വ.എ.ജയശങ്കര്‍ കുറിപ്പില്‍ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം

കെഎസ്ആർടിസിയെ രക്ഷിക്കാൻ അവതരിച്ച ദേവദൂതനായിരുന്നു ടോമിൻ തച്ചങ്കരി.ദൈവദത്തമായ അധികാരം ഉപയോഗിച്ച് ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റി, ഡബിൾ ഡ്യൂട്ടി സിംഗിൾ ഡ്യൂട്ടിയാക്കി, ചർച്ചയ്ക്കു വന്ന യൂണിയൻ നേതാക്കളെ ഊശിയാക്കി, ഗതാഗത മന്ത്രിയെ അവഗണിച്ചു, വകുപ്പ് സെക്രട്ടറിയെ തൃണവൽഗണിച്ചു. എല്ലാത്തിനും മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടെന്നു ഭാവിച്ചു.കെഎസ്ആർടിസി ലാഭത്തിലേക്കു കുതിക്കുന്നു എന്ന് പത്രങ്ങളിൽ വാർത്ത കൊടുപ്പിച്ചു. കോർപ്പറേഷൻ്റെ വരുമാനം കൊണ്ട് ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നതിൽ അഭിമാനം പ്രകടിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിട്ടു.പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. മന്ത്രിസഭ അജണ്ടയിൽ പെടുത്താതെ തച്ചങ്കരിയെ പറഞ്ഞു വിടാൻ തീരുമാനിച്ചു: കെഎസ്ആർടിസിയുടെ ലാഭം കൂടിയാലും പ്രശ്നമാണ്.തച്ചങ്കരിയുടെ പുതിയ തസ്തിക തീരുമാനിച്ചിട്ടില്ല. ലോകനാഥ ബെഹറ വിരമിക്കുന്ന മുറയ്ക്ക് സംസ്ഥാന പോലീസ് മേധാവിയാകാൻ സാധ്യത.

https://www.facebook.com/AdvocateAJayashankar/photos/a.753112281485167/1875633745899676/?type=3&__xts__%5B0%5D=68.ARDNUZgTl1uL6esWYXtE4DSKevIyj6A5oBvggJZgc9QXZz9YNfqE04O3tpJemDXp42vEATC7MZkktedLtrmWRpDS5EQG68McWYsdiSaS1NUwo-LuckZlrGWraAVJ4JJt3brP3gKBy5y_ksTTH_GPza_ZrvY04nS1XIhAkJ7UzhFwK8T8cDxcRqRCZ3fsupXKmB4NXsROa4sdiYL4li2Ba_cdr88HYfXAeNyijpQsMUgzpZyuiqhJ98ClCGt9BkNkqNOXeXj-psT5k87akt5FPFCQscFJuZ8sXV3KtMI-xj1Xyht6xDT4cvAKn2Ve6gq7gz9AjuSAIDzL6SyqaDSeYkr_r8b4KUzljtrV5CIoKG_imYEgfzLezlA&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button