കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യ മാധവനെ വീണ്ടും ചോദ്യം ചെയാനായി പോലീസ് നോട്ടീസ് നല്‍കിയതായി സൂചന. മൂന്നു ദിവസത്തിനകം കാവ്യ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം നല്‍കിയത്. കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനി മാഡം കാവ്യയാണെന്നു മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തിലിനു പുറമെ കാവ്യയ്ക്ക് എതിരെ പോലീസ് അന്വേഷണത്തില്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയാനായി പോലീസ് ഒരുങ്ങുന്നത്.
ആവശ്യമെങ്കില്‍ ചോദ്യം ചെയ്യാന്‍ വിളിക്കുന്ന ദിവസം തന്നെ അറസ്റ്റ് ചെയ്യാനും നിര്‍ദ്ദേശമുണ്ടെന്നാണ് സൂചന. ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തിന് അനുമതി നല്‍കിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ഒരു സ്ത്രീയുടെ സാന്നിധ്യമുണ്ടെന്ന് തുടക്കം മുതല്‍ തന്നെ സൂചന ഉണ്ടായിരുന്നു. സുനി കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയതിന്റെ തെളിവും പോലീസിന് ലഭിച്ചിരുന്നു.
Post Your Comments