തിരുവനന്തപുരം: കെ.എം. ഏബ്രഹാം പുതിയ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു. സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി നളിനി നെറ്റോയിൽ നിന്നുമാണ് കെ.എം. ഏബ്രഹാം ചുമതലയേറ്റത്. കിഫ്ബിയുടെ ചുമതലയും ഏബ്രാഹാമിനാണ്. കേരള കേഡറിൽ ഏറ്റവും സീനിയറായ ഉദ്യോഗസ്ഥനാണ് ഏബ്രാഹം. 1980 ബാച്ചിൽപ്പെട്ട അദ്ദേഹം ഡിസംബറിൽ വിരമിക്കും.
സർവീസിൽ നിന്ന് വിരമിച്ച നളിനി നെറ്റോയെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്.
Post Your Comments