തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ തല്‍സ്ഥാനം രാജി വെച്ചതിന് പിന്നില്‍ ഫയലുകള്‍ പോലും തന്നെ കാണിക്കാത്തതിലെ നിരാശ കൊണ്ടെന്ന് സൂചന.തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ സ്ഥാനത്ത് തുടരാന്‍ മുഖ്യമന്ത്രി നളിനി നെറ്റോയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് അംഗീകരിക്കാതെ നളിനി നെറ്റോ രാജി സമര്‍പ്പിക്കുകയായിരുന്നു. പ്രൈവറ്റ് സെ്ക്രട്ടറിയായിരുന്ന എംവിജയരാജന്റെ രാജിക്ക് പിന്നാലെയാണ് നളിനി നെറ്റോയും പോകുന്നത്. പൊളിറ്റിക്കല്‍ സെക്രട്ടിയും മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് ചില ഉദ്യോഗസ്ഥരുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് സൂചന.
ഏതായാലും പ്രശ്‌നങ്ങള്‍ കാരണം പ്രധാനപ്പെട്ട ഫയലുകള്‍ നളിനി നെറ്റോയ്ക്ക് നല്‍കിയിരുന്നില്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന എം.വി ജയരാജനായിരുന്നു തര്‍ക്കങ്ങള്‍ പരിഹരിച്ചിരുന്നത്. ജയരാജന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പോയതിനെ തുടര്‍ന്നാണ് ഇനി സ്ഥാനത്ത് തുടരേണ്ട എന്ന തീരുമാനത്തില്‍ നളിനി നെറ്റോ എത്തിയത്. ജയരാജന്‍ ഒഴിഞ്ഞതോടെ മുമ്ബ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ശശി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകുമെന്ന് തീരുമാനമായി. പി ശശിയോട് നളിനി നെറ്റോക്ക് വൈകാരികമായ എതിര്‍പ്പുണ്ട്.
അത് നീലന്‍ കേസുമായി ബന്ധപ്പെട്ടതാണ്. നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു ശശി. നീലന്‍ വിഷയം ഉണ്ടായപ്പോള്‍ ശശിയാണ് നീലനെ സഹായിച്ചതെന്നാണ് കരുതുന്നത്. നളിനി പരാതി നല്‍കി 20 ദിവസം കഴിഞ്ഞാണ് കേസെടുക്കാന്‍ തയ്യാറായത്. മന്ത്രിയായ നീലനെ ശശി പരസ്യമായി സഹായിച്ചു എന്ന ആരോപണം അക്കാലത്ത് ഉയര്‍ന്നിരുന്നു. ശശിയുമായി നീരസത്തിലായ നളിനി നെറ്റോ മുഖ്യമന്ത്രി നായനാരുടെ ഭാര്യ ശാരദ ടീച്ചറെ കാണുകയും ശശിക്കെതിരെ പരാതി പറയുകയും ചെയ്തു.
തുടര്‍ന്ന് ശാരദ ടീച്ചറുടെ നിര്‍ദ്ദേശ പ്രകാരമാണ് നീലനെതിരെ കേസെടുത്തത് . നീലനെ സഹായിക്കാന്‍ ശ്രമിച്ച ശശിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ നളിനി നെറ്റോ ആഗ്രഹിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഒഴിയുന്നത്.
Post Your Comments