തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും നളിനി നെറ്റോ പടിയിറങ്ങുന്നതായി സൂചന. ഓഫീസിലെ ചിലരുമായുള്ള അഭിപ്രായ വ്യത്യാസം മൂലം നളിനി നെറ്റോ മുഖ്യമന്ത്രിയുടെചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി നളിനി നെറ്റോ ഒഴിയുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം തെരഞ്ഞടുപ്പ് കഴിയുന്നതുവരെ തുടരാന്‍ നളിനി നെറ്റോയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
പിണറായി വിജയന്‍ മുഖ്യമന്ത്രിയായ സമയത്ത് അഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോയെ യെ മുഖ്യമന്ത്രി തന്റെ ഓഫീസിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചിരുന്നു. ആദ്യകാലങ്ങളില്‍ പ്രധാനപ്പെട്ട പല ഫയലുകളും കൈകാര്യം ചെയ്ത നളിനി നെറ്റോയക്ക് ഓഫീസിലെ ചില ഉന്നതരുമായുള്ള ശീതയുദ്ധം കാരണം ഓഫീസില്‍ പ്രാധാന്യം കുറഞ്ഞു വന്നു. ഫയലുകള്‍ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അടുത്തേക്ക് എത്താതെയുമായി.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സിപിഎം നേതാവുമായ എം.വി.ജയജയരാജനാണ് ഓഫീസിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു പോന്നിരുന്നത്. എന്നാല്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എംവി ജയരാജന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ചതോടെയാണ് സിഎംഒയില്‍ (ചീഫ് മിനിസ്റ്റര്‍ ഓഫീസ്) നിന്നും പടിയിറങ്ങാന്‍ നളിനി നെറ്റോയും തീരുമാനിച്ചത്.
Post Your Comments