വെറും ശരീരഭംഗി കൊണ്ട് ആരും നല്ലൊരു മോഡലാകാറില്ല. നല്ലൊരു വ്യക്തിത്വം, പെരുമാറ്റം, അറിവ് തുടങ്ങിയ കാര്യങ്ങളൊക്കെ ആവശ്യമാണ്. എന്നാല്‍, മോഡലിംഗ് രംഗത്ത് മറ്റ് പല പ്രശ്നങ്ങളും ഉണ്ടെന്ന് തുറന്നടിച്ചിരിക്കുകയാണ് ഒരു മോഡല്‍. മോഡലിംഗ് രംഗത്ത് പിടിച്ചുനില്ക്കണമെങ്കില് പല മാനക്കേടുകളും സഹിക്കേണ്ടിവരും. കിടക്ക പങ്കിടേണ്ടി വരുമെന്നും 20കാരിയായ മോഡല്‍ പറയുന്നു.
ലണ്ടന്‍ മോഡല്‍ ജാസ് ഈഗറാണ് വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുന്നത്. ലണ്ടന്‍ മോഡലിംഗ് രംഗത്ത് തുടക്കക്കാര്‍ക്ക് ഒരു രാത്രിക്ക് 2000 പൗണ്ട് കിട്ടുമ്പോള്‍ സൂപ്പര്‍ മോഡലുകള്‍ക്ക് രണ്ട് മില്യണ്‍ വരെ പൗണ്ട് പ്രതിഫലം ലഭിക്കുമെന്നും ഈഗര്‍ പറയുന്നു. 20കാരിയായ ജാസിനെയും പലരും കിടക്ക പങ്കിടാന്‍ ക്ഷണിച്ചിട്ടുണ്ട്.
എന്നാല്‍ മോഡലിംഗ് രംഗത്ത് പിടിച്ച് നില്‍ക്കാനായി താന്‍ ഒരിക്കലും ശരീരം വിറ്റിട്ടില്ലെന്നും തന്റെ മൂല്യങ്ങളില്‍ വിട്ട് വീഴ്ച ചെയ്തിട്ടില്ലെന്നും ഇവര്‍ തുറന്നു പറയുന്നു. തന്നെ ഇതിലേക്ക് വലിച്ചിഴക്കാനായി മെസേജുകളിലൂടെയും ഫോണ്‍ കോളുകളിലൂടെയും ചിലര്‍ ശ്രമിച്ചിരുന്നെങ്കിലും താന്‍ വഴങ്ങിയില്ലെന്നും ഈഗര്‍ പറഞ്ഞു.
Post Your Comments