Latest NewsIndiaNews

എനിക്ക് ലൈംഗികശേഷിയില്ല;ഗുര്‍മിത്; പിന്നെങ്ങനെ മക്കളുണ്ടായെന്ന് കോടതി

 

ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ 20 വര്‍ഷം തടവ് ലഭിച്ച ദേരാ സച്ചാ സൗദ നേതാവ് ഗുര്‍മീത് റാം റഹീം സിംഗ് തനിക്ക് ലൈഗിക ശേഷിയില്ലെന്ന് കോടതിയിൽ വാദിച്ചതായി റിപ്പോര്‍ട്ട് പുറത്ത് വന്നു. 1990 മുതല്‍ എനിക്ക് ലൈംഗിക ശേഷിയില്ല. പിന്നെങ്ങനെയാണ് രണ്ട് പെണ്‍കുട്ടികള്‍ ഉണ്ടായെതെന്നു സിബിഐ കോടതി.

പീഡനം നടന്നുവെന്ന് പറയുന്നത് 1999 ലാണ്. 1990 മുതല്‍ തനിക്ക് ലൈംഗിക ശേഷിയില്ലെന്നും ഗുര്‍മിത് പറയുന്നു. ഈ വാദം പ്രോസിക്യൂഷന്‍ തള്ളിക്കളഞ്ഞിട്ടില്ല. മാത്രമല്ല ഗുര്‍മിതിന്റെ ലൈംഗീക ശേഷി പരിശോധന ഇതുവരെ നടത്തിയിട്ടില്ല. എന്നാല്‍ പ്രതിഭാഗത്തുനിന്നുള്ള സാക്ഷികളിലൊരാളുടെ മൊഴി ആധാരമാക്കിയാണ് ഗുര്‍മിതിന്റെ വാദത്തിനെ കോടതി തള്ളിക്കളഞ്ഞത്. കേസില്‍ 20 വര്‍ഷത്തെ തടവാണ് ഗുര്‍മിതിന് കോടതി വിധിച്ചത്. പ്രതി ഒരു വന്യമൃഗമാണെന്നും ദയ അര്‍ഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button