ആലപ്പുഴ: എന്‍ഡിഎ വിട്ട് ബിഡിജെഎസ് ഇടുതുമുന്നണിയില്‍ ചേരണമെന്ന ആഹ്വാനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കേരളത്തില്‍ ഇപ്പോഴുള്ള ബിജെപി വെറും പ്രൈവറ്റ് കമ്പനിയായി മാറി. കേരളാ സഖാവ് പിണറായി വിജയന് വരുന്ന പത്ത് വര്‍ഷവും കേരളം ഭരിക്കുമെന്നും നടേശന് പറഞ്ഞു.
ചേര്‍ത്തലയില്‍ ഇന്ന് എന്‍ഡിഎ യോഗം ചേരാനിരിക്കെയാണ് വെള്ളാപ്പള്ളി തന്റെ നിലപാട് വ്യക്തമാക്കിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഉള്‍പ്പെടെയുള്ള മറ്റു മുതിര്‍ന്ന നേതാക്കള്‍ എന്‍ഡിഎ യോഗത്തില്‍ ഇന്ന് പങ്കെടുക്കുമെന്നാണ് വിവരം. കൂടാതെ കുമ്മനം രാജശേഖരന് നടത്താനിരിക്കുന്ന ജനരക്ഷാ യാത്രിയിലേക്ക് ബിഡിജെഎസിന് ഇന്നു ക്ഷണവും ലഭിക്കും.
Post Your Comments