Latest NewsTennisSports

യു​എ​സ് ഓ​പ്പ​ണി​ൽ ഗം​ഭീ​ര തി​രി​ച്ചു​വ​ര​വ് നടത്തി മ​രി​യ ഷ​റ​പ്പോ​വ

ന്യൂ​യോ​ർ​ക്ക്: യു​എ​സ് ഓ​പ്പ​ണി​ൽ ഗം​ഭീ​ര തി​രി​ച്ചു​വ​ര​വ് നടത്തി മ​രി​യ ഷ​റ​പ്പോ​വ. വൈ​ൽ​ഡ് കാ​ർ​ഡ് എ​ൻ​ട്രി​യി​ലൂ​ടെ എ​ത്തി​യ ഷ​റ​പ്പോ​വ ലോ​ക ര​ണ്ടാം ന​മ്പ​ർ താ​രം സി​മോ​ണ ഹാ​ല​പ്പി​നെ ​ന്നി​നെ​തി​രെ ര​ണ്ടു സെ​റ്റു​ക​ൾക്ക് തകർത്ത് കൊണ്ടാണ് രണ്ടാം റൗ​ണ്ടി​ലേ​ക്ക് കടന്നത്. സ്കോ​ർ: 6-4, 4-6, 6-3.

ഉ​ത്തേ​ജ​ക മ​രു​ന്നു വി​വാ​ദ​ത്തെ​ത്തു​ട​ര്‍​ന്നുണ്ടായ 15 മാ​സ​ത്തെ വി​ല​ക്കി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഗ്രാ​ൻ​ഡ് സ്ലാം മത്സരത്തിനായോ കളിക്കളത്തിൽ എത്തുന്നത്. ഈ ​വ​ര്‍​ഷം ആ​ദ്യം ഫ്ര​ഞ്ച് ഓ​പ്പ​ണി​ല്‍ ല​ഭി​ച്ച വൈ​ല്‍​ഡ്കാ​ര്‍​ഡ് എ​ൻ​ട്രി​യി​ലൂ​ടെ ഷറപ്പോവ മ​ട​ങ്ങി​യെ​ത്തി​യെ​ങ്കി​ലും പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്ന് പുറത്തായി. 2006ലെ ​യു​എ​സ് ഓ​പ്പ​ണും അ​ഞ്ച് ഗ്രാ​ന്‍​സ്‌​ലാ​മു​ക​ളുമാണ് ഈ താരം സ്വന്തമാക്കിയത്. അ​ന്താ​രാ​ഷ്ട്ര ടെ​ന്നീ​സ് ഫെ​ഡ​റേ​ഷ​ന്‍റെ നി​യ​മാ​വ​ലി​യി​ല്‍ വ​ന്ന മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​യാ​തി​രു​ന്ന​താ​ണ് ഉ​ത്തേ​ജ​ക​വി​വാ​ദ​ത്തി​ല്‍ പെ​ടാ​ന്‍ കാര​ണ​മാ​യ​തെ​ന്ന് ഷറപ്പോവ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button